ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 2024-25 ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്ഷീരകർഷകർക്ക് പശുക്കളും ധാതുലവണ മിശ്രിതവും വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലിം അധ്യക്ഷത വഹിച്ചു . ചാവക്കാട് സീനിയർ വെറ്റിനറി ഡോ. ശർമിള പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. എ. വി മുഹമ്മദ് അൻവർ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർപേഴ്സൺ പ്രസന്ന രണദിവെ, മുൻ ചെയർമാനും നഗരസഭ കൗൺസിലറുമായ എം.ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു. പദ്ധതിയിൽ ഉൾപ്പെട്ട കർഷകർ, നഗരസഭ കൗൺസിലർമാർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.