ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ലൈബ്രറി ഹാളില്‍ സംരംഭക സഭ സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.എം ഷെഫീര്‍ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അജിത അജിത്ത്, ദിവ്യാ എന്നിവർ സംസാരിച്ചു. സഭയോടനുബന്ധിച്ച് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള എന്നിവ സംഘടിപ്പിച്ചു. ജി.എസ്.ടിയെ സംബന്ധിച്ച ക്ലാസ്സും, വിവിധ വകുപ്പുകളുടെ പദ്ധതികളെ കുറിച്ചുളള ക്ലാസ്സും നടത്തി. സംരംഭക സഭയില്‍ സംരംഭകരുടെ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. 53 സംരംഭകര്‍ പങ്കെടുത്തു. ഗുരുവായൂര്‍ നഗരസഭയിലെ വ്യവസായ വികസന ഓഫീസര്‍ വി.സി ബിന്നിമോന്‍ നന്ദി പറഞ്ഞു.