ഒരുമനയൂർ: കോഴിക്കോട് നടന്ന സ്റ്റേറ്റ് ലെവൽ സ്പെഷ്യൽ ഒളിമ്പിക്സിൽ 50 മീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശിനി ഖദീജ ജന്നത്തിനെ വെൽഫെയർ പാർട്ടി വില്യംസ് യൂണിറ്റ് അനുമോദിച്ചു. ഖദീജ ജന്നത്തിന് മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉപഹാരം നൽകി അനുമോദിച്ചു. വില്യംസ് യൂണിറ്റ് ട്രഷറർ പി.പി റഷീദ്, ഖദീജ ജന്നത്തിന്റെ മാതാപിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.