കടപ്പുറം: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കടപ്പുറം അഞ്ചങ്ങാടിയിൽ അനുസ്മരണം സംഘടിപ്പിച്ചു. കവി അഹമ്മദ് മൊയ്നുദ്ദീന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഷെഫീഖ് ഫൈസി കായംകുളം അനുസ്മരണ പ്രഭാഷണം നടത്തി. പി.വി ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. അഹമ്മദ് മൊയ്നുദ്ദീൻ ആമുഖ പ്രഭാഷണം നടത്തി. ആർ.ടി ജലീൽ, മെഹറുന്നീസ ബഷീർ, പി.വി ഉമ്മർ കുഞ്ഞി, ഷാജി നിഴൽ, ആർ.കെ ഇസ്മായിൽ, ഷൈലജ ഗുരുവായൂർ, അപർണ ദാസ്,
ഗൗരി, ആശത് എന്നിവർ സംസാരിച്ചു. ഷാജി അമ്പലത്തിൽ സ്വാഗതവും അലി അഞ്ചങ്ങാടി നന്ദിയും പറഞ്ഞു.