ഗുരുവായൂർ: യങ് ബ്രസീലിയ ഗുരുവായൂർ മറ്റം സംഘടിപ്പിച്ച പത്താമത് മധ്യ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അകലാട് സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതി ജേതാക്കളായി. ഫൈനലിൽ നക്ഷത്ര ചിറ്റനൂരിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതി പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ ടോപ് സ്കോറർമാരായി സി.എച്ച് കലാ കായിക സാംസ്‌കാരിക സമിതിയുടെ സൽമാനെയും ഷമീമിനെയും ബെസ്റ്റ് ഡിഫണ്ടറായി റാഫിയെയും തെരഞ്ഞെടുത്തു.