Thursday, January 23, 2025

എന്‍ജെന്‍ എക്‌സ്‌പോ: അറിവിന്റെ അനുഭവങ്ങളിലേക്ക് തുറന്ന ജാലകം 

തൃശൂര്‍: ജീവിതത്തിന്റെ നാളേകള്‍ക്ക് പ്രതീക്ഷയുടെ ആത്മവിശ്വാസം പകരുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നു എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിലെ എന്‍ജെന്‍ എക്‌സ്‌പോ. ന്യൂറോ ജനറേഷന്റെ അറിവിനെയും പ്രയോഗത്തെയും സ്വപ്‌നങ്ങളെയും ഒരുപോടെ സംബോധന ചെയ്യാനുള്ള പരിശ്രമമാണ് എക്‌സ്‌പോ. അറിവ്, തൊഴില്‍, സംരംഭം, ടെക്‌നോളജി, ഓട്ടോമേഷന്‍, ഫിനാന്‍സ്, മാനുഫാക്ചറിങ് തുടങ്ങി സാധ്യതകളുടെ ലോകത്തേക്ക് അനുഭവസ്ഥരുടെ പങ്കുവെപ്പുകളും പ്രദർശനവുയി എക്‌സ്‌പോ. 

വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക സ്വപ്‌നങ്ങളെയും അവസരങ്ങളെയും കരിയര്‍ സാധ്യതകളെയും അവതരിപ്പിക്കന്ന എജ്യുസൈന്‍, അറിവിന്റെ അക്ഷരലോകത്തേക്ക് വാതില്‍ തുറക്കുന്ന പ്രമുഖ പ്രസാധകർ പങ്കെടുക്കുന്ന പുസ്തകലോകം ബുക്‌ഫെയര്‍, സ്റ്റാര്‍ട്ടപ്പുകളെയും വിജയിച്ച ബിസിനസുകളെയും സംരംഭ ഉപായങ്ങളും അവതരിപ്പിക്കുന്ന ഇന്നോവിഷന്‍, സാമൂഹിക ആശയങ്ങൾ ആഴത്തില്‍ അറിയാന്‍ സാധിക്കുന്ന ഐഡിയല്‍ ക്ലിനിക്ക്, സാന്ത്വന-സാമൂഹിക സേവനങ്ങളുടെ പ്രായോഗികവഴികള്‍ മനസിലാക്കുന്നതിനുള്ള സ്വാന്ത്വനം കോര്‍ണര്‍ എന്നിവ ഉള്‍കൊള്ളുന്നതായിരുന്നു എന്‍ജെന്‍ എക്‌സ്‌പോ. 

മൂന്നുദിവസം ആയിരങ്ങളാണ് എക്‌സ്‌പോ സന്ദര്‍ശിച്ചത്. അറിവുകള്‍ നേരിട്ടു മനസിലാക്കാന്‍ സാധിക്കുന്നു എന്നതാണ് എക്‌സ്‌പോ സന്ദര്‍ശകരെ ആകര്‍ഷിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻജിഒകൾ, മെഡിക്കൽ സ്ഥാപനങ്ങൾ, ഉത്പാദകർ എന്നിവരുടെ സ്റ്റാളുകൾ ഉണ്ടായി. ഓരോ വിഭാഗത്തിലും വിദഗ്ധര്‍ പങ്കെടുത്ത ചര്‍ച്ചകളും പഠനങ്ങളും എക്‌സ്‌പോയെ ശ്രദ്ധേയമാക്കി. ഐപിഎഫ്, വെഫി, ഐപിബി എന്നീ സംഘടനകളും സ്ഥാപനങ്ങളുമാണ് എക്സ്പോയുടെ സംഘാടനം നിർവഹിച്ചത്. മികച്ച പ്രതികരണമാണ് എന്‍ജെന്‍ എക്‌സ്‌പോക്ക് ലഭിച്ചതെന്നും സമ്മേളനത്തിനെത്തുന്നവര്‍ക്ക് വ്യത്യസ്ത അറിവും അനുഭവങ്ങളും പങ്കുവെക്കുക എന്ന ആശയം സ്വീകരിക്കപ്പെട്ടുവെന്നും കോര്‍ഡിനേറ്റര്‍ അഷ്ഹര്‍ പത്തനംതിട്ട പറഞ്ഞു.

സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

RELATED ARTICLES
- Advertisment -

Most Popular

Recent Comments