Wednesday, January 22, 2025

കടപ്പുറം ഫെസ്റ്റ്; ‘തീരോത്സവം -2025’ ലോഗോ പ്രകാശിതമായി

കടപ്പുറം: കടപ്പുറം ഫെസ്റ്റ് ‘തീരോത്സവം -2025’ ലോഗോ പ്രകാശിതമായി. ഗാനരചയിതാവ് ബി.കെ ഹരിനാരായണൻ പ്രകാശന കർമ്മം നിർവഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്, വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖലി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ വിപി മൻസൂർഅലി, ശുഭ ജയൻ, സംഘാടക സമിതി ഭാരവാഹികളായ നാസർ ബ്ലാങ്ങാട്, സൈദ്മുഹമ്മദ്‌ പോക്കാകില്ലത്ത്, സക്കീർ കള്ളാമ്പി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി. ആർ ഇബ്രാഹിം, എ.വി അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിലാണ് കടപ്പുറം ഫെസ്റ്റ് ‘തീരോത്സവം -2025’ നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments