ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ ലാസർ പുണ്യവാന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് ഒരുക്കങ്ങളായി. ജനുവരി 1,2,3,4,തീയ്യതികളിൽ നടക്കുന്ന തിരുന്നാളിൽ വിശ്വാസികൾക്ക് വിതരണം ചെയ്യുന്നതിനുള്ള നേർച്ച പായ്ക്കറ്റുകൾ തയ്യാറായി. കൽക്കണ്ടം, അവിൽ എന്നിവയടങ്ങുന്ന പതിനായിരം നേർച്ച പായ്ക്കറ്റുകളാണ് തയ്യാറാക്കിയത്. കൂടാതെ 3000 പായ്ക്കറ്റ് അരി, അവൽ ഒരുക്കിയിട്ടുണ്ട്. നേർച്ച കമ്മിറ്റി കൺവീനർ പയസ് പി ജോയി, എൻ.എം കൊച്ചപ്പൻ ജനറൽ കൺവീനർ വി.കെ ബാബു, ട്രസ്റ്റിമാരായ സി.കെ ഡേവിഡ്, കെ.പി പോളി, സെബി താണിക്കൽ, പി.ആർ.ഒ ജോബ് സി ആൻഡ്രൂസ് എന്നിവർ നേതൃത്യം നൽകി.