Wednesday, January 22, 2025

പൂച്ചയെ കണ്ട് ബസ് വെട്ടിച്ചു; പുറത്തേക്ക് തെറിച്ചു വീണ് സ്ത്രീക്ക് ദാരുണാന്ത്യം

തിരുവില്വാമല: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് സ്ത്രീ മരിച്ചു. കാടമ്പുഴ ക്ഷേത്ര ദര്‍ശനത്തിന് പുറപ്പെട്ട തവക്കല്‍പടി കിഴക്കേചക്കിങ്ങല്‍ ഇന്ദിരാദേവി(65)ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ഓടെ ആയിരുന്നു സംഭവം. പഴമ്പാലക്കോട് കൂട്ടുപാതയില്‍ നിന്നാണ് ഇന്ദിരാദേവി ബസില്‍ കയറിയത്. ബസ് സ്‌റ്റോപ്പില്‍ നിന്ന് 200 മീറ്റര്‍ ദൂരത്താണ് അപകടം സംഭവിച്ചത്. റോഡില്‍ ചത്തുകിടക്കുന്ന പൂച്ചയെ കണ്ട് ഡ്രൈവര്‍ ബസ് വെട്ടിച്ചതാണ് അപകരണമെന്നാണ് പറയുന്നത്. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments