Saturday, January 18, 2025

പുന്നയൂർക്കുളം ആൽത്തറയിൽ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുന്നയൂർക്കുളം: ആൽത്തറയിൽ ആളൊഴിഞ്ഞ പറമ്പിലെ മരത്തിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുന്നയൂർക്കുളം പഴയ പോസ്റ്റ് ഓഫീസിന് സമീപം വെള്ളമാക്കൽ മോഹനനെ (59)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ സമീപവാസിയാണ് മൃതദേഹം കണ്ടത്. ആൽത്തറ ദ്വാരക റോഡിൽ വി.കെ.എം എൻ്റർപ്രൈസസ് എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു. മോഹനൻ. ഈ സ്ഥാപനത്തിനടുത്തെ പറമ്പിലെ മരത്തിലാണ് മോഹനനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരമറിഞ്ഞ വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments