ഒരുമനയൂർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരണ സർവ്വകക്ഷി യോഗം ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ.ജെ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ, സിപിഎം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, ഐ.യു.എം.എൽ പ്രതിനിധി ഷക്കീർ മാസ്റ്റർ, വെൽഫെയർ പ്രതിനിധി ഫൈസൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫാദിന് രാജ് ഹുസൈൻ, ഓവർസീസ് കോൺഗ്രസ് അൻവർ പണിക്ക വീട്ടിൽ, ഡിസിസി മെമ്പർ ഹമീദ് ഹാജി, ഇ.പി കുര്യാക്കോസ്, ശ്യാം സുന്ദർ, ശശികല, ജ്യോതിബാബു രാജ്, ജാനകി ടീച്ചർ, എ.വി മോഹനൻ എന്നിവർ നേതൃത്വം നൽകി.