Sunday, January 19, 2025

എം.എൽ.എയുടെ മകൻ ഉൾപ്പെടെ 9 പേർ കഞ്ചാവുമായി പിടിയില്‍

കായംകുളം: കായംകുളം എം.എല്‍.എയുടെ മകൻ ഉൾപ്പെട്ട സംഘത്തെ കഞ്ചാവുമായി പിടികൂടിയെന്ന് റിപ്പോർട്ട്. എന്നാൽ വാർത്ത അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. കുട്ടനാട് എക്സൈസ് സ്ക്വാഡ് എം.എൽ.എയുടെ മകൻ ഉൾപ്പെട്ട ഒമ്പത് പേരെ കഞ്ചാവുമായി പിടികൂടി എന്ന വാർത്തയാണ് പ്രമുഖ മലയാള ചാനലുകളിലും ഓൺലൈൻ പോർട്ടലുകളിലും പ്രചരിക്കുന്നത്. എന്നാൽ, മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും തന്നെ വേട്ടയാടാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് വീഡിയോയിൽ എംഎൽഎ ഉയർത്തിയത്.

പാലയൂരിലെ ‘കരോൾ കലക്കൽ’; ആഭ്യന്തര വകുപ്പിനെതിരെ എസ്.ഡി.പി.ഐ, ചാവക്കാട് എസ്.ഐക്കെതിരെ നടപടിയെടുക്കാൻ കഴിയാത്തത് ആഭ്യന്തരം സംഘപരിവാർ കൈയ്യാളുന്നതിനാലെന്ന് ആരോപണം

RELATED ARTICLES
- Advertisment -

Most Popular

Recent Comments