ഗുരുവായൂർ: ദേവസ്വം സർവീസിൽ നിന്നും വിരമിക്കുന്ന ദേവസ്വം കീഴേടം തലക്കോട്ടുകര ക്ഷേത്രം മേൽശാന്തി വി നാരായണൻ നമ്പൂതിരിയെ ദേവസ്വം ഭരണസമിതി ആദരിച്ചു. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ദേവസ്വം ഉപഹാരമായി നിലവിളക്കും മൊമൻ്റോയും സമ്മാനിച്ചു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി മനോജ്, മനോജ് ബി നായർ അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ, ദേവസ്വം ഇൻസ്‌പെക്ടർമാരായ എം ഹരിദാസ്, കെ.പി അഭിൻ, മറ്റു ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.