വാടാനാപ്പള്ളി: മദ്യലഹരിയിൽ സിനിമാ തിയ്യേറ്ററിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ എ.എസ്.ഐ പോലീസ് കസ്റ്റഡിയിൽ. ഗുരുവായൂർ സ്റ്റേഷനിലെ എ.എസ്.ഐ രാഗേഷി(42)നെയാണ് അന്തിക്കാട് കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞാണിയിലെ സിനിമാ തിയ്യേറ്ററിലാണ് ഇയാൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത്. സിനിമ കാണാനെത്തിയ സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തുന്നതായി പരാതികൾ വന്നതോടെ തിയ്യേറ്റർ ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. ഇതോടെ അന്തിക്കാട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.