ചാവക്കാട്: ജില്ലയിലെ ഏറ്റവും നല്ല യൂത്ത് ക്ലബ്ബിനുള്ള എൻ.വൈ.കെ സംസ്ഥാന യുവജന ക്ഷേമബോർഡ് അവാർഡ് നേടിയ കടപ്പുറം ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ലബ്ബിന്റെ സ്വന്തമായ കളിസ്ഥലം എന്ന ചിരകാല സ്വപ്നം യഥാർഥ്യമായി. ഫൈറ്റേഴ്സ് നഗറിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഫൈറ്റേഴ്‌സ് ക്ലബ് മെമ്പർ എ.സി സച്ചിൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൂക്കൻ കാഞ്ചന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്രിയ മുസ്താഖ്, കെ.സി ശിവദാസ് എന്നിവർ സംസാരിച്ചു. രതീഷ് ഇരട്ടപുഴ സ്വാഗതവും കെ.വി വിശാന്ത് നന്ദിയും പറഞ്ഞു. ക്ലബ് അംഗങ്ങളായ എ.സി സനിൻ, വിബിൻ വാസുദേവൻ, സി.വി വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.