കടപ്പുറം: കടപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന കടപ്പുറം ഫെസ്റ്റ് ‘തീരോത്സവം 2025’ സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു സംഘാടക സമിതി രക്ഷാധികാരികളായി സുരേഷ് ഗോപി എം.പി, എൻ.കെ അക്ബർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. മുഹമ്മദ് ഗസ്സാലി, സി.എച്ച് റഷീദ്, കെ.വി അബ്ദുൽ ഖാദർ, കെ.ഡി വീരമണി, നാസർ ബ്ലാങ്ങാട്, ശിവജി ഗണേശൻ എന്നിവരെ തെരഞ്ഞെടുത്തു
സംഘാടകസമിതി ചെയർമാനായി കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തും വൈസ് ചെയർമാൻമാരായി സി മുസ്താക്കലി, വി.കെ ഷാഹു ഹാജി, പി ബീരാൻ സാഹിബ്, പി.വി ഉമ്മർ കുഞ്ഞി പി.എം മുജീബ്, പി.കെ ബഷീർ, പൊറ്റയിൽ മുംതാസ്, സൈനബ ടീച്ചർ, റംല അഷറഫ് എന്നിവരെയും ജനറൽ കൺവീനറായി പഞ്ചായത്ത് സെക്രട്ടറി പി.എസ് നിയാസ്, ജോയിന്റ് കൺവീനർമാരായി ആർ.എസ് മുഹമ്മദ് മോൻ, കെ.എം ഇബ്രാഹിം, ശ്രീബ രതീഷ്, മിസിരിയ മുസ്താക്കലി, സി.വി സുബ്രഹ്മണ്യൻ, കെ ആഷിത, ഷൈനി ഷാജി, സാലിഹ് തങ്ങൾ, എം ഫാറൂഖ്, കുമാരൻ മാട്ടുമ്മൽ എന്നിവരെയും തെരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച
വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന, സ്ഥിരം സമിതി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി.പി മൻസൂറലി, ശുഭ ജയൻ, അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷീജാ രാധാകൃഷ്ണൻ, അഡ്വക്കറ്റ് മുഹമ്മദ് നാസിഫ്, ബോഷി ചാണാശ്ശേരി, എ വി അബ്ദുൽ ഗഫൂർ, സമീറ ശരീഫ്, പി എ മുഹമ്മദ്, ടി ആർ ഇബ്രാഹിം, റാഹില വഹാബ്, പി എച്ച് തൗഫീഖ്, സുനിതാ പ്രസാദ് എന്നിവരെയും കൺവീനർമാരായി പഞ്ചായത്ത് സ്റ്റാഫ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
സന്നദ്ധ സംഘടനകൾ ക്ലബ്ബുകൾ, മുൻജനപ്രതിനിധികൾ, ഓട്ടോ തൊഴിലാളികൾ വ്യാപാരികൾ മത്സ്യത്തൊഴിലാളികൾ ബോട്ട് ഉടമകൾ ആംബുലൻസ് ഡ്രൈവർമാർ കുടുംബശ്രീ അംഗങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ ആശാവർക്കർമാർ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടെ 301 അംഗങ്ങൾ അടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു
ഫെസ്റ്റിന്റെ ഭാഗമായി കാർണിവൽ, പ്രദർശന. സ്റ്റാളുകൾ, മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, അനുമോദനങ്ങൾ വിവിധ കലാ പരിപാടികൾ, വർണ്ണമഴ തുടങ്ങിയ പരിപാടികൾ നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ മാധ്യമ കലാരംഗത്തെ പ്രഗൽഭരായ വ്യക്തിത്വങ്ങളുൾ വിവിധ ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ കടപ്പുറം പഞ്ചായത്തിൽ നിന്ന് വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിക്കുകയും ചെയ്യും. സംഘാടകസമിതി യോഗത്തിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചൻ മൂക്കൻ സ്വാഗതവും മെമ്പർ ടി ആർ ഇബ്രാഹിം നന്ദിയും പറഞ്ഞു