Thursday, January 23, 2025

എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരെന്ന് എസ്.ഡി.പി.ഐ

മലപ്പുറം: എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. ആശാൻ പടി കോതപ്പറമ്പ് കുപ്പൻ്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ പടിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് തവനൂർ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും അടക്കം പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത് എസ്ഡിപിഐ ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments