ചാവക്കാട്: പോലീസിന് നിയന്ത്രിക്കുന്നതിൽ ഭരണകൂടം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആർ.ജെ.ഡി. പാലയൂർ പളളിയിലെ ക്രിസ്തുമസ് ആഘോഷം അലങ്കോലമാക്കിയ പോലീസ് നടപടിയിൽ ആർ.ജെ.ഡി.ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പാലയൂരിലെ ക്രിസ്മസ് ആഘോഷത്തിൻ്റെയും തൃശൂർ പൂരത്തിൻ്റെയും ശോഭ കെടുത്തിയത് പോലീസാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ കൈകൊള്ളണമെന്നും ആർ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡണ്ട് റഹിം വീട്ടി പറമ്പിൽ, ജില്ല വൈസ് പ്രസിഡന്റ് പി.ഐ സൈമൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.