Wednesday, January 22, 2025

കരോൾ ഗാനം തടഞ്ഞ എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണം: സി.പി.ഐ 

ചാവക്കാട്: ചാവക്കാട് പാലയൂർ സെൻ്റ് തോമസ് മേജർ ആക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന കരോൾ ഗാനം തടഞ്ഞ ചാവക്കാട് എസ്.ഐയുടെ നടപടി തീർത്തും തെറ്റാണെന്ന് സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി മുഹമ്മദ് ബഷീർ. സംഭവത്തിൽ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെതിരെ  നടപടി സ്വീകരിക്കണം. ഇതിനോടകം നിരവധി പരാതികൾ എസ്.ഐക്കെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments