ചാവക്കാട്: പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ ക്രിസ്മസ്സ് ആഘോഷത്തിന് തടസ്സങ്ങൾ സൃഷ്‌ടിച്ച ചാവക്കാട് എസ്.ഐയുടെ നടപടിക്കെതിരെ പാലയൂർ ഫൊറാന പ്രതിഷേധവുമായി രംഗത്ത്. ഇന്ന് വൈകിട്ട് 4.30ന് പ്രതിഷേധപ്രകടനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ നിന്നും ആരംഭിക്കുന്ന പ്രകടനം ചാവക്കാട് മുനിസിപ്പൽ സ്ക്വയർ പരിസരത്ത് സമാപിക്കും.