ഏങ്ങണ്ടിയൂർ: ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർക്ക് ഗാന്ധി ദർശൻ വേദി ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ളം വിതരണം ചെയ്തു. ചേറ്റുവയിൽ നടന്ന കുടിവെള്ള വിതരണം ജില്ല പ്രസിഡന്റ് അക്ബർ ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെബീർ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. എ.എൻ ആഷിക്ക്, ഭരതൻ പുളിക്കൽ, അഷറഫ് കച്ചേരിപ്പടി, ഇ.ആർ ചിത്രൻ, വി.ആർ പ്രമോദ് എന്നിവർ സംസാരിച്ചു.