Friday, January 17, 2025

കരോൾ ഗാനാലാപനം തടഞ്ഞ സംഭവം; എസ്.ഐക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസ്

ചാവക്കാട്: പാലയൂർ സെന്റ് തോമസ് പള്ളിയിൽ കരോൾ ഗാനാലാപനം തടഞ്ഞ ചാവക്കാട് പ്രിൻസിപ്പൾ എസ്.ഐ വിജിത്ത് കെ വിജയനെതിരെ നടപടി സ്വീകരിക്കണമെന്നും സംഭവത്തെ കുറിച്ച് ഉദ്യോഗസ്ഥ തല അന്വേഷണവും നടത്തണമെന്നും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ആവശ്യപ്പെട്ടു. പാലയൂർ സെന്റ് തോമസ് പള്ളിയിൽ കരോൾ ആലാപനം തടഞ്ഞ ചാവക്കാട് പ്രിൻസിപ്പൾ എസ്.ഐ വിജിത്ത് കെ വിജയനെതിരെ ഉടനടി നടപടി സ്വീകരിക്കണം. വിഷയത്തെ കുറിച്ച് ഉദ്യോഗസ്ഥ തല അന്വേഷണവും നടത്തണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളിൽ സമര പരിപാടികളുമായി കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments