ഗുരുവായൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. വികാരി ഫാദർ പ്രിന്റോ കുളങ്ങര നേതൃത്വം നൽകി. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ട്രസ്റ്റിമാരായ ജിഷോ എസ് പുത്തൂർ, ബാബു ആൻറണി ചിരിയങ്കണ്ടത്, ആന്റോ എൽ പുത്തൂർ, സിസ്റ്റർ. അന്ന കുരുതുകുളങ്ങര എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ് വിളംബര ഘോഷയാത്രയായ ബോൺ നതാലെ ഗുരുവായൂരിൽ നടത്തി. ഗുരുവായൂർ സ്റ്റേഷൻ എസ്.ഐ അനന്തു ഉദ്ഘാടനം ചെയ്തു. എസ്.ഐ ശരത് സോമൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. കൺവീനർ ലോറൻസ് നീലങ്കാവിൽ, പ്രിൻസൺ തരകൻ എന്നിവർ നേതൃത്വം നൽകി.