ചാവക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാലയൂർ തീർത്ഥകേന്ദ്രത്തിൽ കരോൾ ഗാനം തടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്ത് കെ വിജയനെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം രംഗത്ത്. ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. ജില്ലാ പോലീസ് മേധാവിക്കും രേഖാമൂലം പരാതി നൽകിയതായി സി.പി.എം ഏരിയ കമ്മിറ്റി അറിയിച്ചു. സി.പി.എം നേതാക്കളായ ഏരിയ കമ്മിറ്റി അംഗം മാലിക്കുളം അബ്ബാസ്, ചാവക്കാട് ലോക്കൽ സെക്രട്ടറി പി.എസ് അശോകൻ, സി.കെ തോമസ് എന്നിവർ രാവിലെ പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു