ഗുരുവായൂർ: ഗുരുവായൂർ മദർതെരേസ കാരുണ്യ സ്‌പർശത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് സ്നേഹ സംഗമം നടന്നു. മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. നൂറുന്നീസ ഹൈദർ അലി അധ്യക്ഷത വഹിച്ചു. എൽ.എഫ് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ജെന്നി തെരേസ ക്രിസ്തുമസ് സന്ദേശം നൽകി. ഗുരുവായൂർ സ്റ്റേഷൻ എസ്.ഐ ശരത് സോമൻ മുഖ്യാതിഥിയായി മാനേജിംഗ് ട്രസ്റ്റി പി.പി വർഗ്ഗീസ്, പി.ഐ ലാസർ മാസ്റ്റർ, ആർ.വി അലി, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ജോസ് ചക്രമാക്കിൽ, മാർട്ടിൻ മാതാ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും ഉണ്ടായി.