ഗുരുവായൂർ: മണ്ഡലമാസ സമാപനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കളഭാഭിഷേകം വ്യാഴാഴ്ച നടക്കും. വിശേഷ സുഗന്ധകളഭം കൊണ്ട് ഗുരുവായൂരപ്പനെ അഭിഷേകം ചെയ്യുമെന്നതാണ് അന്നത്തെ പ്രത്യേകത. വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഗുരുവായൂരപ്പന് കളഭാഭിഷേകം. മറ്റ് ദിവസങ്ങളിൽ കളഭംചാർത്തൽ മാത്രമാണ്. മികച്ച ഇനം കശ്മീർ കുങ്കുമപ്പൂവ്, മൈസൂരു ചന്ദനം, ഗോരോചനം, കസ്തൂരി എന്നിവ പനിനീരിൽ ചാലിച്ച് കീഴ്ശാന്തിമാരാണ് കളഭക്കൂട്ട് തയ്യാറാക്കുക. കോഴിക്കോട് സാമൂതിരിപ്പാടിന്റെ വകയാണ് കളഭാട്ടം. ഉച്ചപ്പൂജയ്ക്കു മുൻപ് കളഭാഭിഷേകച്ചടങ്ങ് നടക്കും. അന്ന് പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വകയായി ചുറ്റുവിളക്കാഘോഷമുണ്ടാകും.
ഗുരുവായൂർ ക്ഷേത്രത്തിൽ കളഭാട്ടം 26-ന്; വിശേഷ സുഗന്ധകളഭം കൊണ്ട് ഗുരുവായൂരപ്പനെ അഭിഷേകം ചെയ്യും
RELATED ARTICLES