കടപ്പുറം: കോൺഗ്രസ്സ് കടപ്പുറം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് കെ.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പി.എ നാസർ മുഖ്യപ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഷാലിമ സുബൈർ, എ. എം മുഹമ്മദലി, മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ്, അബ്ദുൽ അസീസ് ചാലിൽ, കൊച്ചനിക്ക, അസീസ് വല്ലങ്കി, റഫീഖ് വട്ടേക്കാട്, അബൂബക്കർ വലപ്പാട്, ആച്ചി അബ്ദു, എം.പി വേണു, നൗഷാദ്, ഷാഹുൽ കുന്നത്ത്, ദിനേശ് അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു.
ട്രാക്കിലൂടെ നടക്കുമ്പോൾ ദാ വരുന്നു ട്രെയിൻ… പിന്നെ ഒന്നും നോക്കിയില്ല, ഒറ്റക്കിടത്തം…
കണ്ണൂർ പാന്നേൻപാറയിൽ നിന്നുള്ള ദൃശ്യം
വീഡിയോ കാണാം