ദോഹ: കെ.എം.സി.സി ഖത്തർ ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു. ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തൃശൂർ ജില്ലയിലെ തന്നെ ആദ്യ മുനിസിപ്പൽ കമ്മിറ്റിയാണിത്. കെ.എം.സി.സി ജില്ലാ ട്രഷറർ എ.എസ് നസീർ ഉദ്ഘാടനം ചെയ്തു. ബി.കെ മുഹ്സിൻ തങ്ങൾ പ്രാർത്ഥന നടത്തി. മണ്ഡലം പ്രസിഡന്റ് റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എ മജീദ്, മണ്ഡലം സെക്രട്ടറി ഷഹീം റമളാൻ, ട്രഷറർ കെ.കെ മുഹമ്മദ്, വർക്കിംഗ് സെക്രട്ടറി ഷാജഹാൻ എന്നിവർ സംസാരിച്ചു. ബി.കെ മുഹ്സിൻ തങ്ങൾ സ്വാഗതവും പ്രസിഡന്റ് ലത്തീഫ് വാഴപ്പുള്ളി നന്ദിയും പറഞ്ഞു.