ഗുരുവായൂർ: ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ധീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മുൻ പ്രസിഡന്റ് ജമാൽ പെരുമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി, ഷക്കീർ കരിക്കയിൽ, അനീഷ് പാലയൂർ, എം.ബി സുധീർ, ആർ.കെ നൗഷാദ്, ഒ.കെ.ആർ മണികണ്ഠൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രേണുക ടീച്ചർ, സി.എസ് സൂരജ്, രാജേഷ് ബാബു, എ അൻവർ, വിജയകുമാർ അകമ്പടി , ലോഹിതാക്ഷൻ, ജയരാജൻ, വി.കെ ബേബി ഫ്രാൻസീസ്, ശിവൻ പാലിയത്ത്, റയമണ്ട് മാസ്റ്റർ, കൃഷ്ണദാസ്, ടി.വി ബാലകൃഷ്ണൻ മടപ്പാട്ടിൽ, ടി.കെ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.