കടപ്പുറം: തകർന്നു കിടക്കുന്ന റോഡിൻ്റ അറ്റകുറ്റപ്പണി നടത്തി ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്‌കാരിക സമിതി പ്രവർത്തകർ. നന്മ കലാ കായിക സാംസ്കാരിക സമിതിയുടെ 15-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നാട്ടുകാരുടെ സഹകരണത്തോടെ നന്മ പ്രവർത്തകർ റോഡിൻ് അറ്റകുറ്റപ്പണി നടത്താൻ മുന്നിട്ടിറങ്ങിയത്. ടാറിങ് ഇളകി തകർന്നു കിടക്കുന്ന ബ്ലാങ്ങാട് – വില്ല്യംസ് റോഡാണ് ഇവർ അറ്റ കുറ്റപ്പണികൾ നടത്തിയത് ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നന്മ പ്രവർത്തകർ നേരത്തെ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നന്മ പ്രസിഡന്റ് പി.വി അക്ബർ, വാർഡ് മെമ്പറും ജനറൽ സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ് നാസിഫ്, ട്രഷറർ വി.എസ് മുഹമ്മദ് മുസ്തഫ, വൈസ് പ്രസിഡന്റ് കെ.വി ആരിഫ്, ജോയിന്റ് സെക്രട്ടറി കെ.വി ജഹാംഗീർ, രക്ഷധികാരികളായ കെ.എച്ച് സലീം, മജീദ് പേനത്ത്, എക്സിക്യൂട്ടീവ് മെമ്പർമാരായ ആർ.കെ ഹലീൽ, പി വി മുഹമ്മദ് ഇക്ബാൽ, അംഗങ്ങളായ പി.സി അബ്ദുൽ കാദർ, എം.എസ് സലീം, ലത്തീഫ് ചാലിൽ, പി.എസ് ഫൈസൽ, പി.വി അലി ഖാൻ, കെ.പി യാസീൻ, നാസർ ഖാൻ, റെജി, ശിവൻ, കെ.ബി രാജു തുടങ്ങിയവർ നേതൃത്വം നൽകി.