പുന്നയൂർക്കുളം: കെ കരുണാകരന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കുന്നത്തൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി പി. ഗോപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ബാബു അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. ചോമുഹമ്മദുണ്ണി, പി. രാജൻ, സലീൽ അറക്കൽ, കെ.പി. ധർമ്മൻ, രാംദാസ്, മൊയ്‌തുണ്ണി ചാലിൽ, ഷെരീഫ്, സക്കരിയ, ചാലിൽ ഇസ്ഹാഖ്, അബ്ദു, കുഞ്ഞുമൊയ്തു, ജമാൽ ചെറായി, കെബീർ തെങ്ങിൽ, ഷംസു, സോമനാഥ് തുടങ്ങി നേതാക്കൾ സംബന്ധിച്ചു.