പാവറട്ടി: നീലങ്കാവിൽ കുടംബ കൂട്ടായ്മആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. തീർത്ഥ കേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. ക്രിസ്തുമസ് ആഘോഷവും ഇതോടൊപ്പം നടന്നു. പ്രസിഡണ്ട് എൻ.ജെ ലിയോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജൻ ജോസ്, ട്രഷറർ മാർട്ടിൻ ലൂയിസ് മുൻ പ്രസിഡന്റ് എൻ. എൽ ജെയിംസ്, ജോയിൻ്റ് സെക്രട്ടറി ഡോ. ബാസ്റ്റ്യൻ വർക്കി, ജില്ലാ പ്രസിഡണ്ട് ബാബു എഫ് നീലങ്കാവിൽ, ജില്ലാ സെക്രട്ടറി റാഫി നീലങ്കാവിൽ, തീർത്ഥകേന്ദ്രം ട്രസ്റ്റി വിത്സൻ നീലങ്കാവിൽ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജെറോം ബാബു, വൈസ് പ്രസിഡൻ്റ് ഷീബ തോമസ്, എന്നിവർ സംസാരിച്ചു. പാവറട്ടി തീർത്ഥകേന്ദ്രത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 150 ഡയാലിസിസുകൾ സൗജന്യമായി നൽകാനും തീരുമാനിച്ചു.