Monday, August 18, 2025

ഭാഷാധ്യാപിക്കക്കുള്ള ദേശീയ പുരസ്കാരം നേടിയ സ്വപ്ന സി കോമ്പാത്തിനെ അനുമോദിച്ചു

ചാവക്കാട്: മികച്ച ഭാഷാധ്യാപിക്കക്കുള്ള ദേശീയ പുരസ്കാരം നേടിയ സ്വപ്ന സി കോമ്പാത്തിനെ തേർളി ശ്രീ ബാലഭദ്ര ഭഗവതി ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. തേർളി ബാലഭദ്ര ഭാഗവതി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി അഡ്വ. തേർളി അശോകൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ലിജീഷ് ഹരിചന്ദ്രൻ, നളിനി ഷണ്മുഖൻ, സിന്ധു പീതാംബരൻ, ടി.കെ പീതാംബരൻ, വേണു കുമാരൻ, സുജിത്ത് സുരേഷ്, ബിന്ദു സുരേഷ്കുമാർ, മണികണ്ഠൻ എന്നിവർ സംസാരിച്ചു. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാൻസ്ഡ് ഡീസിലെ മലയാളവിഭാഗം മേധാവിയാണ് സ്വപ്ന സി കോമ്പാത്ത്. മലയാള സാഹിത്യകാരിയായ ഡോ. സ്വപ്ന നിരവധി കഥ, കവിതാ സമാഹരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments