ഒരുമനയൂർ: ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്ക്കറെ അവഹേളിച്ച കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. മഹിള അസോസിയേഷൻ ഒരുമനയൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധം മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ഷൈനി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സുലൈഖ ഖാദർ സ്വാഗതവും മങ്ക വേലായുധൻ നന്ദിയും പറഞ്ഞു.