തൃശൂർ :ലൈംഗിക അതിക്രമ പരാതിയിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ പൊറഞ്ചുവിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി പ്രസിഡണ്ട് കൂടിയാണ് പൊറിഞ്ചു. ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതി നൽകിയ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് ആണ് കേസെടുത്തത്. 2022 ജനുവരിയിലും 2023 ജനുവരിയിലുമായിരുന്നു അതിക്രമങ്ങൾ നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.