ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ഫിലോമിന ടീച്ചർ സ്വാഗതം പറഞ്ഞു. സി.ഡി.എസ് ചെയർപേഴ്സൺ സുലൈഖ കാദർ, അസിസ്റ്റന്റ് സെക്രട്ടറി ജെ ജെറുസീൻ, ചാവക്കാട് വ്യവസായ ഓഫീസർ ടി മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പി.എം.എഫ്.എം.ഇ എന്ന വിഷയത്തിൽ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സൺ ഭാഗ്യലക്ഷ്മി ക്ലാസ്സ് എടുത്തു. ഏഴു പേർക്ക് ലോൺ, ലൈസൻസ്, സബ്സിഡി വിതരണം ചെയ്തു. വ്യവസായ വികസന ഓഫീസർ ടി മനോജ് നന്ദി പറഞ്ഞു.