Wednesday, January 22, 2025

ചാവക്കാട് സ്റ്റേഷൻ പരിധിയിലെ റൗഡിയെ കാപ്പാ ചുമത്തി നാടുകടത്തി

ചാവക്കാട്: കാപ്പ നിയമം പ്രകാരം ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയെ ആറു മാസക്കാലത്തേക്ക് നാടു കടത്തി. കടപ്പുറം തൊട്ടാപ്പ് ചാലിൽ ഷഹറൂഫി (24)നെയാണ് തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ കാപ്പ 2007വകുപ്പ് 15 (1) (a) സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി കെ.എം ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടു കടത്തിയത്. ചാവക്കാട്, പാവറട്ടി, വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിലും ഷഹറൂഫിന് കുറ്റകരമായ അമിതാദായത്തിന് വേണ്ടി വില്പനക്കായി സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എം.ഡി.എം.എ കൈവശം വെക്കുക, മോഷണം തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിൽ സ്ഥിരമായി ഏര്‍പ്പെട്ട് പൊതുസമാധാനത്തിനും പൊതുജനാരോഗ്യത്തിനും പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണ് ഷഹറൂഫെന്നും ‘അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് എതിര്‍കക്ഷിക്കെതിരെ നടപടിയെടുത്തിട്ടുള്ളതെന്നും പോലീസ് അറിയിച്ചു. ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ കാപ്പാ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. തുടർന്നും മയക്കുമരുന്ന് – ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments