Monday, August 18, 2025

തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതുവത്സര സമ്മാനം

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിന് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പുതുവത്സര സമ്മാനം. സ്കൂളിലെ 1996-97 അധ്യയന വർഷത്തെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ഏഴഴകിൻ്റെ നേതൃത്വത്തിലാണ് പുതുവത്സര സമ്മാനമായി റഫ്രിജറേറ്റർ കൈമാറിയത്. പ്രധാന അധ്യാപിക  റംല ഉപഹാര ഏറ്റുവാങ്ങി. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ അംഗങ്ങളായ അനൂപ്, ഫൈസൽ, അഷ്‌ക്കർ, സുഹറ, ശാലിനി, നസീമ, അധ്യാപകരായ ജാസ്മി, അബിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments