Saturday, January 25, 2025

അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട്  ചാവക്കാട് മഹിളാ അസോസിയേഷൻ പ്രകടനം

ചാവക്കാട്: ഭരണഘടന ശില്പി ഡോ.ബി. ആർ. അംബേദ്കറെ അവഹേളിച്ച  ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട്  മഹിള അസോസിയേഷൻ പ്രവർത്തകർ ചാവക്കാട് പ്രതിഷേധ പ്രകടനം നടത്തി. മഹിള അസോസിയേഷൻ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ഹോച്ച്മിനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ചാവക്കാട് ബസ്റ്റാൻഡിൽ സമാപിച്ചു. പ്രതിഷേധയോഗം മഹിളാ അസോസിയേഷൻ ജില്ല എക്സിക്യൂട്ടിവ് അംഗം ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പ്രീജ ദേവദാസ്  അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസന്ന രണദിവെ, മഞ്ജുഷ സുരേഷ്, ജീന രാജീവ്, പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷൈനി ഷാജി സ്വാഗതവും ഏരിയ ജോയിൻ്റ് സെക്രട്ടറി എം.ബി രാജലക്ഷ്മി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments