Sunday, January 26, 2025

അംബേദ്കർ വിരുദ്ധ പരാമർശം; വെൽഫെയർ പാർട്ടി ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. അംബേദ്കറെ അപമാനിച്ച് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന തികഞ്ഞ വംശീയ വെറിയുടെ വിഷം ചീറ്റലാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം സെക്രട്ടറി ഒ.കെ റഹീം അധ്യക്ഷത വഹിച്ചു. സി.ആർ ഹനീഫ, അക്ബർ പെലെമ്പാട്ട്, നദീറ കെ മുഹമ്മദ്‌, മുംതാസ് കരീം, സുബൈറ റസാക്ക്, ജഫീർ ഇരിങ്ങപുറം റസാക്ക് ആലുംപടി, ഹുസൈൻ ഗുരുവായൂർ, പി.എച്ച് റസാക്ക്, മുസ്തഫ പഞ്ചവടി, ശിഹാബ്, സി മൊയ്‌ദീൻ ഒരുമനയൂർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments