ചാവക്കാട്: ഇരട്ടപ്പുഴ ഉദയ വായനശാലയുടെ നേതൃത്വത്തിൽ ഉദയ സാഹിത്യ പുരസ്ക്കാര സമർപ്പണം ഡിസംബർ 23 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേനത്തിൽ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30ന് ഇരട്ടപ്പുഴ രാമീസ് റീജൻസിയിൽ എഴുത്തുകാരൻ കെ.പി രാമനുണ്ണി പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് ആച്ചി ബാബു അധ്യക്ഷത വഹിക്കും. കെ.എൻ വിനീഷിന്റെ ‘നിഴൽ പോര്’ എന്ന നോവലും ഷനോജ് ആർ ചന്ദ്രന്റെ ‘കാലൊടിഞ്ഞ പുണ്യാളൻ’ എന്ന ചെറുകഥയും കവിത ശൈലന്റെ ‘രാഷ്ട്രമീമാംസ’ എന്ന കൃതിയുമാണ് പുരസ്കാരങ്ങൾക്ക് അർഹമായത്. പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ മുഖ്യാതിഥിയാകും. സംവിധായകൻ കെ.ബി മധു, എഴുത്തുകാരൻ മനോഹരൻ വി പേരകം എന്നിവർ വിശിഷ്ടാതിഥിയാകും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. തുടർന്ന് വായനാശാല വനിത വേദി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, കൈകൊട്ടിക്കളി വായനാശാല കലാവിഭാഗത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. ഭാരവാഹികളായ ആച്ചി ബാബു, വലീദ് തെരുവത്ത്, സതീഭായി, സുബൈർ ചക്കര, സി.കെ രാധാകൃഷ്ണൻ, മിസ്രിയ മുസ്താക്കലി, എം.എസ്. പ്രകാശൻ, പ്രസന്ന ചന്ദ്രൻ, ആലിൽ സഹദേവൻ, ബൈജു തെക്കൻ, കുമാരി ദിനേശൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.