Monday, January 12, 2026

രണ്ടാം തവണയും എം.എ. ഹാരിസ് ബാബു സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി

കയ്പമംഗലം: സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറിയായി എം.എ. ഹാരിസ് ബാബു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ഏരിയാ സെക്രട്ടറിയാകുന്നത്. കയ്പമംഗലത്ത് നടക്കുന്ന ഏരിയാ സമ്മേളനമാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കെ.എ. വിശ്വംഭരൻ, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.ആർ. സീത, വി.ആർ. ബാബു, പി.എ. രാമദാസ്, ഇ.പി.കെ. സുഭാഷിതൻ, കെ.ബി. ഹംസ, എം.ആർ. ദിനേശൻ, ടി.എസ്. മധുസൂദനൻ, മഞ്ജുള അരുണൻ, എ.വി. സതീഷ്, ടി.വി. സുരേഷ് ബാബു, പി.എസ്. ഷജിത്ത്, കെ.എച്ച്. സുൽത്താൻ, കെ.സി. പ്രസാദ്, ഷീന വിശ്വൻ, രാജിഷ ശിവജി, സുരേഷ് മഠത്തിൽ, കെ.ആർ. സാംബശിവൻ, അലോക് മോഹൻ എന്നിവരുൾപ്പെട 21 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ സമ്മേളന പ്രതിനിധികളായി 26 പേരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ചാവക്കാട് ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവം; 13 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments