ചാവക്കാട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പുന്നയൂരിൽ എസ്.ഡി.പി.ഐ പ്രതിഷേധം. എടക്കഴിയൂർ മുഹയുദ്ധീൻ പള്ളി പരിസരത്തിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചവടി സെന്ററിൽ സമാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഷ്കർ ഖാദിരിയ്യ വിഷയാവതരണം നടത്തി. പഞ്ചായത്ത് വെെസ് പ്രസിഡന്റ് ഷാഫി കിഴക്കേത്തറ, ജോയിന്റ് സെക്രട്ടറിമാരായ അഷ്കർ എടക്കഴിയൂർ, ആർ.വി ആഷിഖ്, ട്രഷറർ ടി.എ മുനീർ എന്നിവർ നേതൃത്വം നൽകി.