ഗുരുവായൂർ: കർഷക തൊഴിലാളി യൂണിയൻ നേതാവായിരുന്ന എ കണാരൻ ദിനം കെ.എസ്.കെ.ടി.യു ചാവക്കാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. രാവിലെ വില്ലേജ് – യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും അനുസ്മരണവും നടത്തി. ഗുരുവായൂരിൽ നടന്ന അനുസ്മരണ സദസ്സ് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി ശിവദാസ് ഉദ്ഘാടനം ചെയ്തു. വി അനൂപ് അധ്യക്ഷത വഹിച്ചു. എം.എ അമ്മിണി, വി വിദ്യാധരൻ, കെ.എ ഉണ്ണികൃഷ്ണൻ, ഷൈനി ഷാജി, ബിന്ദു ചന്ദ്രൻ, എം.കെ രമേശ്, കെ.പി നിതേഷ് എന്നിവർ സംസാരിച്ചു.