ചാവക്കാട്: ധീവര സംരക്ഷണ സമിതി തൃശൂർ ജില്ല കമ്മറ്റി അഖില ഭാരതീയ കോലി സമാജ് കേരള സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ 3-ാമത് ബലിദാന ദിനം ആചരിച്ചു. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ പുഷ്പാർച്ചന നടത്തി. സംസ്ഥാന യൂത്ത് പ്രസിഡന്റ് എ.ആർ രാജേഷ്, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സി.വി ദേവദാസ്, കെ.എം നാരായണൻ, മണികണ്ഠൻ മഞ്ചറമ്പത്ത്, വി.കെ സുരേഷ്, മോഹനൻ എന്നിവർ നേതൃത്വം നൽകി.