കുന്നംകുളം: കുന്നംകുളം നഗരസഭയുടെ ക്രിമറ്റോറിയം എട്ടുമാസമായി തുറന്നു കൊടുക്കാത്തതിൽ പ്രതീകാത്മക മൃതദേഹവുമായി നഗരസഭക്ക് മുന്നിൽ കോൺഗ്രസ് പ്രതിഷേധം. നഗരസഭയിലെ കോൺഗ്രസ് അംഗങ്ങളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസംബർ 15 നുള്ളിൽ ക്രിമറ്റോറിയം തുറന്നു കൊടുക്കുമെന്നുള്ള നഗരസഭാ ചെയർപേഴ്‌സന്റെ വാക്ക് പാലിക്കപ്പെട്ടില്ലെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. കൗൺസിലർമാരായ ബിജു സി ബേബി, ഷാജി ആലിക്കൽ, ലബീബ് ഹസ്സൻ, മിഷ സെബാസ്റ്റ്യൻ, മിനി മോൺസി, ലീല ഉണ്ണികൃഷ്ണൻ, പ്രസുന്ന റോഷിത് എന്നിവർ നേതൃത്വം നൽകി.