കടപ്പുറം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കടപ്പുറം പഞ്ചായത്ത് പരിസരത്ത് കടപ്പുറം കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ത്രിദിന വിപണനമേളക്ക് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളും പച്ചക്കറികളും ന്യായമായ വിലക്ക് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് അധ്യക്ഷയായി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി , പഞ്ചായത്ത് അംഗങ്ങളായ ടി ആർ ഇബ്രാഹിം, എ വി അബ്ദുൽ ഗഫൂർ, സി ഡി എസ് അംഗങ്ങളായ ഫൗസിയ ഉമ്മർ, മൈമൂന എ കെ, റാഫിലാ, രജിത, പഞ്ചായത്ത് സെക്രട്ടറി നിയാസ് പി എസ്, അസിസ്റ്റന്റ് സെക്രട്ടറി റാഫി ഇ ടി, കുടുംബശ്രീ അക്കൗണ്ടന്റ് സനൂജ, അഗ്രി സി ആർ പി സജിത,മറ്റു സംരംഭകരും, കുടുംബശ്രീ അംഗങ്ങളും പങ്കെടുത്തു. 130 മുതൽ 400 രൂപ വരെ വില വരുന്നതാണ് കേക്കുകൾ. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയാണ് മേള. എഫ്.എസ്.എസ്.എ. ലൈസൻസും കടുംബശ്രീ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സംരഭക യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. ഡിസംബർ 24ന് വൈകിട്ട് മേള അവസാനിക്കും.