Friday, April 4, 2025

എൽ.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് വികസന മുന്നേറ്റയാത്ര സമാപിച്ചു

പുന്നയൂർ: യു.ഡി.എഫ് അധികാര മോഹത്തിന്റെയും ജീർണതയുടെയും രാഷ്ട്രീയം മുന്നോട്ട് വെക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വികസനത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതെന്ന് എൻ.കെ അക്ബർ എം.എൽ.എ പറഞ്ഞു. എൽ ഡി എഫ് പുന്നയൂർ പഞ്ചായത്ത് വികസന മുന്നേറ്റയാത്ര സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എടക്കരയിൽ നിന്നാണ് വികസന മുന്നേറ്റ യാത്ര ആരംഭിച്ചത്. പഞ്ചായത്തിലെ 20 വാർഡുകളിൽ 29 വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങൾക്ക് ശേഷം യാത്ര അകലാട് മുഹയുദ്ധീൻ പള്ളി ഭാസ്ക്കരേട്ടൻ പീടിക പരിസരത്ത് സമാപിച്ചു.

സി.പി.എം ലോക്കൽ സെക്രട്ടറി വി സമീർ അധ്യക്ഷത വഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, ബ്ലോക്ക്‌ മെമ്പർ ജിസ്ന ലത്തീഫ്, എൽ.ഡി.എഫ് നേതാക്കളായ കെ.ബി ഫസലുദ്ദീൻ, പി.വി ജാബിർ, എം.എ വഹാബ് , പഞ്ചായത്ത്‌ എൽ.ഡി.എഫ് ജന പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. അകലാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി ടി.എസ് സജീഷ് സ്വാഗതവും നാഷണൽ ലീഗ് മണ്ഡലം ഭാരവാഹി സി ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments