തൃശൂർ: വരന്തരപ്പിള്ളി കുന്നത്തുപ്പാടത്ത് മലഞ്ചരക്ക് കടയിൽ മോഷണം, ജാതിക്കയും ജാതിപത്രിയും മോഷണം പോയി. തൗണ്ടശ്ശേരി ജോസിൻ്റെ കടയിലാണ് മോഷണം നടന്നത്. ഷട്ടറിൻ്റെ രണ്ട് താഴുകളും തകർത്താണ് മോഷ്ടാക്കൾ കടയുടെ അകത്തു കടന്നത്. മലഞ്ചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലുണ്ടായിരുന്ന ജാതിക്ക, ജാതിപത്രി എന്നിവ മോഷണം പോയിട്ടുണ്ട്. ഇന്ന് രാവിലെ സമീപവാസികളാണ് ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ കടയുടെ വിവരം അറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.