Thursday, December 19, 2024

ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ (58) അന്തരിച്ചു

തൃശൂർ: ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ (58)അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒറ്റപ്പാലത്തെ സ്വവസതിയിലുള്ള മൃതദേഹം ഇന്ന് ഉച്ചക്ക് 12 ന് തിരുവല്ലാമല ഐവർമഠത്തിൽ സംസ്ക്കരിക്കും. 1990 കളിൽ ആകാശവാണിയിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയിൽ  പ്രോഗ്രാമുകൾ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു . ജനങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെക്കൊണ്ട് നേരിട്ടു പറയിപ്പിക്കുന്ന രീതിയിൽ വ്യത്യസ്തമായ കാഴ്ചപ്പാട്ആ കാശവാണിയിൽ കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments